1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

തിരുവനന്തപുരം തുമ്പയില്‍ ട്രെയിന്‍തട്ടി രണ്ടുപേര്‍ മരിച്ചു

Trivandrum
തിരുവനന്തപുരം തുമ്പയില്‍ ട്രെയിന്‍തട്ടി രണ്ടുപേര്‍ മരിച്ചു. ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. റെയിവേ ട്രാക്കിനു സമീപമാണ് ഇവര്‍ താമസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. പാളത്തിനടുത്ത് നിന്ന് ഫോണില്‍ സംസാരിക്കുന്നതിനിടെ അപകടം സംഭവിച്ചതായാണ് കരുതുന്നത്. 
 
ഇന്ന് രാവിലെ പ്രദേശവാസികളാണ് മൃതദേഹങ്ങള്‍ കാണുന്നത്. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ്.
അടുത്ത ലേഖനം
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു