മുസ്ലിം ലീഗ് അല്ലല്ലോ വകുപ്പ് നിശ്ചയിക്കുന്നത്, മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം അവര്‍ക്കല്ല: മുഖ്യമന്ത്രി

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 21 മെയ് 2021 (18:42 IST)

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈവശം വയ്ക്കുന്നതില്‍ വിശദീകരണവുമായി പിണറായി വിജയന്‍. പൊതുവെ എല്ലാവരും ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായാണ് താന്‍ കണ്ടതെന്ന് പിണറായി പറഞ്ഞു. മുസ്ലിം ലീഗ് ഇക്കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ചല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മുസ്ലിം ലീഗ് അല്ലല്ലോ വകുപ്പുകള്‍ നിശ്ചയിക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. 'മുസ്ലിങ്ങള്‍ക്ക് ഈ സര്‍ക്കാരില്‍ വിശ്വാസമുണ്ട്. മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം മുസ്ലിം ലീഗിന് ഇല്ല. പേരില്‍ അതുണ്ട് എന്നല്ലേ ഉള്ളൂ. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ ആര്‍ക്കും ആശങ്ക വേണ്ട,' പിണറായി വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :