1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Youth died drowning

വിനോദ യാത്രയ്‌ക്കെത്തിയ യുവാവ് മുങ്ങിമരിച്ചു

Drowning
കൊല്ലം: വിനോദ യാത്രയ്ക്ക് എത്തിയ യുവാവ് കായലിൽ മുങ്ങിമരിച്ചു. വെട്ടിക്കവല ചക്കുവരയ്ക്കൽ കോട്ടവട്ടം ചരുവിള വീട്ടിൽ അശ്വിൻ (19) ആണ് മരിച്ചതു. ആറംഗ സംഘം കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു മൺറോ തുരുത്തിലെ കായലിൽ വള്ളത്തിൽ വിനോദയാത്രയ്ക്ക് എത്തിയപ്പോൾ അപകടമുണ്ടായത്.
 
അഞ്ചൽ തട്ടിക്കാട് എറം ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് ഇവർ മൺറോ തുരുത്തിലെ ബന്ധുവീട്ടിൽ എത്തിയത്. തുടർന്ന് വള്ളത്തിൽ കായൽ യാത്ര നടത്തി. എന്നാൽ വള്ളം കരയിലേക്ക് അടുപ്പിക്കുന്നതിനിടെ കായലിലേക്ക് ചാടിയ അശ്വിൻ കരയിലേക്ക് നീന്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു.
 
വെള്ളത്തിൽ നിന്ന് അശ്വിനെ രക്ഷിച്ചു കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചന്ദനത്തോപ്പ് ഐ.ടി.ഐ വിദ്യാർത്ഥിയാണ് അശ്വിൻ. 
 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
പ്ലസ്‌ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 62 കാരൻ അറസ്റ്റിൽ