കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

എ കെ ജെ അയ്യര്‍| Last Updated: വ്യാഴം, 26 ജനുവരി 2023 (18:48 IST)
പുനലൂർ: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പോളിടെക്നിക് വിദ്യാർത്ഥി മുങ്ങിമരിച്ചു. കൊല്ലം കൊറ്റങ്കര തട്ടാർക്കോണം പേരൂർ തൊടിയിൽ വീട്ടിൽ ജയപ്രകാശിന്റെ മകനായ മൂന്നാം വര്ഷം വിദ്യാർത്ഥി ഷീജ പ്രകാശ് (21) ആണ് മരിച്ചത്.

അഞ്ചു പേരടങ്ങുന്ന വിദ്യാർത്ഥി സംഘം കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് പാലത്തിനടുത്തുള്ള കടവിൽ കുളിക്കാനിറങ്ങിയത്. ഷിജു പ്രകാശ് ഇറങ്ങിയ സ്ഥലത്തു ശക്തമായ ഒഴുക്കിൽ പെടുകയായിരുന്നു.

വിവരം ലഭിച്ചു ആവണീശ്വരത്തു നിന്നെത്തിയ അഗ്നിരക്ഷാ സേന, കൊല്ലം സ്‌കൂബാ തീം എന്നിവർ രണ്ടു മണിക്കൂർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ് ജ്വാല, സഹോദരൻ ശ്യാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :