1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Man drowned to death

ഉത്സവം കാണാനെത്തിയ ആൾ മുങ്ങിമരിച്ചു

Drowning
ചിറയിൻകീഴ്: ഉത്സവം കാണാനെത്തിയ ആൾ കുളത്തിൽ കുളിക്കാനിറങ്ങവേ മുങ്ങിമരിച്ചു. മുടപുരം കുറക്കട ഭാവന ജംഗ്‌ഷന്‌ സമീപം പുതുവൽ പുത്തൻവീട്ടിൽ സുനിൽ കുമാർ എന്ന 47 കാരനാണ് മുങ്ങിമരിച്ചത്.
 
ഗാന്ധി സ്മാരകം മുട്ടപ്പുലം തെക്കേക്കോണം ശിവ ക്ഷേത്രത്തിനു സമീപത്തെ കുളത്തിൽ കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെയാണ് സംഭവം നടന്നത്. ഉത്സവം കാണാനെത്തിയ സുനിൽ കുളത്തിലെ ആഴമുള്ള ഭാഗത്തേക്ക് നീന്തിയതോടെ മുങ്ങിത്താഴുകയായിരുന്നു.
 
കണ്ട് നിന്നവർ ഉടൻ തന്നെ കുളത്തിൽ ഇറങ്ങി സുനിലിനെ കരയ്‌ക്കെത്തിച്ചു. ബോധം നഷ്ടപ്പെട്ടിരുന്ന സുനിലിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ സജിത.
 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
നിരോധിത പുകയില ഉൽപ്പന്ന വിൽപ്പന : ഹോട്ടലുടമ അറസ്റ്റിൽ