തോക്കുകളുമായി യുവാക്കൾ പിടിയിൽ

എ കെ ജെ അയ്യർ| Last Modified വെള്ളി, 17 മാര്‍ച്ച് 2023 (20:41 IST)
തിരുവനന്തപുരം: തോക്കുകളുമായി യുവാക്കളെ പോലീസ് പിടികൂടി. വർക്കല രാതിക്കാൾ സ്വദേശി ഷാഹുൽ ഹമീദ്, കണിയാപുരം സ്വദേശി മനാൽ എന്നിവരെ ബ്രസീൽ നിർമ്മിത പിസ്റ്റളുമായാണ് പിടികൂടിയത്.

ഗുണ്ടാ സംഘത്തിലെ അംഗങ്ങളാണ് ഇവർ എന്നാണു പോലീസ് അറിയിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന സ്വദേശി ഹവാസിനെ പിടികൂടാനായില്ല. മനാലിന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ മറ്റൊരു തോക്കും എയർ കണ്ണും പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം രാത്രി ഒരു ബൈക്കിലെത്തിയ മൂന്നു പേര് റോഡിൽ നിന്ന യുവാക്കളുമായി തർക്കത്തിൽ ഏർപ്പെടുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. വിവരം അറിഞ്ഞു എത്തിയ കഠിനംകുളം പൊലീസാണ് ഇവരെ പിടികൂടിയത്. പിടികൂടിയ തോക്കുകൾക്ക് ലൈസൻസ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഗൾഫിൽ നിന്ന് കൊണ്ടുവന്നതാണ് ഈ തോക്കുകൾ എന്നാണു പ്രതികൾ പറയുന്നത്. പോലീസ് കൂടുതതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :