ചോദ്യപേപ്പർ മാറിനൽകിയ സംഭവത്തിൽ പ്രിൻസിപ്പലിന് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 17 മാര്‍ച്ച് 2023 (19:17 IST)
കൊല്ലം : വി.എച്ച്.എസ്.സി പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയ സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു. തെന്മല വി.എച്ച്.എസ്.സി സ്‌കൂൾ പ്രിൻസിപ്പൽ കെ.വിധുവിനെയാണ് അന്വേഷണവിധേയമായി സ്‌കൂൾ മാനേജർ സസ്‌പെൻഡ് ചെയ്തത്.


28, 30 തീയതികളിൽ നടക്കാനിരിക്കുന്ന ഒന്നും രണ്ടും വർഷത്തെ ചോദ്യപേപ്പർ പത്താം തീയതി നടന്ന പരീക്ഷയ്ക്ക് മാറി പൊട്ടിക്കുകയായിരുന്നു. ഇതോടെ കെ.വിധുവിനു പകരം പ്രിൻസിപ്പലായി സ്‌കൂളിലെ അധ്യാപകനായ വി.ജെ.സുരേഷിന് ചുമതലയും നൽകി.

ഇരുപത്തെട്ടിന് നടക്കാനിരിക്കുന്ന ഒന്നാം വർഷ എന്റർപ്രണര്ഷിപ് ഡവലപ്മെന്റ്, 30 നു നടക്കാനിരിക്കുന്ന വൊക്കേഷണൽ തിയറി എന്നിവയുടെ ചോദ്യ പേപ്പറാണ് പത്താം തീയതി മാറി നൽകിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :