ഗുണ്ട പഞ്ചായത്ത് ഉണ്ണിയെ ജയിലിലടച്ചു

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 18 മാര്‍ച്ച് 2022 (10:56 IST)
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കുപ്രസിദ്ധ ഗുണ്ടയായ പഞ്ചായത്ത് ഉണ്ണി എന്ന രതീഷിനെ (39) കാപ്പ ചുമത്തി പോലീസ് ജയിലിലടച്ചു. കഠിനംകുളം പഞ്ചായത്ത് ഓഫീസിനടുത്ത് ലക്ഷംവീട്ടിൽ ആണ്
ഉണ്ണിയുടെ താമസം. നാൽപ്പതോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് പഞ്ചായത്ത് ഉണ്ണി.


കഠിനംകുളം സി.ഐ അൻസാരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റൂറൽ എസ്.പി. ദിവ്യ വി.ഗോപിനാഥിന്റെ ശുപാർശ പ്രകാരം തിരുവനന്തപുരം ജില്ലാ കളക്ടർ നവജ്യോതി ഖോസയാണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഡി.സുനീഷ് ബാബുവിന്റെ മേൽനോട്ടത്തിലായിരുന്നു അറസ്റ്റ്.

ഇയാൾ മംഗലപുരം, കഴക്കൂട്ട്ടം എന്നീ പോലീസ് സ്റ്റേഷനുകളിലാണ് കഴിഞ്ഞ വർഷം രണ്ട് ക്രിമിനൽ കേസുകളിൽ അറസ്റ്റിലായെങ്കിലും ജാമ്യമെടുത്ത് പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :