1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Your mobile phone will recieve alert message from ksdma

Important Alert: നാളെ പകല്‍ 11 മുതല്‍ വൈകിട്ട് നാല് വരെ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ നിന്ന് പ്രത്യേക ശബ്ദമോ വൈബ്രേഷനോ ഉണ്ടാകാം; പേടിക്കേണ്ട, കാരണം ഇതാണ്

Your mobile phone will recieve alert message from ksdma
Important Alert: ഒക്ടോബര്‍ 31 ചൊവ്വാഴ്ച പകല്‍ 11 മുതല്‍ വൈകിട്ട് നാല് വരെയുള്ള സമയത്ത് കേരളത്തിലെ വിവിധ ഇടങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്ദിക്കുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്യും. ചില അടിയന്തര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും നിങ്ങളുടെ ഫോണില്‍ വന്നേക്കാം. ദേശീയ ദുരന്തര നിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര സര്‍ക്കാരും ചേര്‍ന്നുള്ള സെല്‍ ബ്രോഡ്കാസ്റ്റ് ടെസ്റ്റിങിന്റെ ഭാഗമായാണ് ഇത്. 
 
കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന Cell Broadcast (സെല്‍ ബ്രോഡ്കാസ്റ്റ്) അടിയന്തിര ഘട്ട മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി ഉള്ള മുന്നറിയിപ്പ് ശബ്ദങ്ങളും, വൈബ്രേഷനും, മുന്നറിയിപ്പ് സന്ദേശങ്ങളും ആയിരിക്കും ഇവ. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍, ജാഗ്രത നിര്‍ദേശങ്ങള്‍ എന്നിവ അതിവേഗം ജനങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതിയുടെ പരീക്ഷണമാണ് ഇത്. അതുകൊണ്ട് ഫോണില്‍ അസാധാരണമായ ശബ്ദങ്ങളോ സന്ദേശങ്ങളോ വന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഹെവി വാഹനങ്ങള്‍ക്ക് നവംബര്‍ 1 മുതല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിന് സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധം