1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Husband Wife suicide Idukki

ഭാര്യ തൂങ്ങിമരിച്ച മുറിയില്‍ ഭര്‍ത്താവും ജീവനൊടുക്കി

Husband Wife suicide Idukki
ഇടുക്കി : ഭാര്യ ജീവനൊടുക്കിയ മുറിയില്‍ ഭര്‍ത്താവും ആത്മഹത്യ ചെയ്തു. പ്രണയിച്ചു വിവാഹം കഴിച്ച കുമളി ഹോളിഡേ ഹോമിനു സമീപം താമസിക്കുന്ന ദമ്പതികളില്‍ ഭാര്യ സില്‍ജ എന്ന പത്തൊമ്പതുകാരി കഴിഞ്ഞ 22 നാണു കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചത്.
 
ഇതിന്റെ വിഷമത്തില്‍ കഴിഞ്ഞ ദിവസമാണ് കിടപ്പുമുറിയിലുള്ള അതെ ഫാനില്‍ ഭര്‍ത്താവ് അര്‍ജുന്‍ പ്രസാദ് (24) തൂങ്ങിമരിച്ചത്. ഇവര്‍ വിവാഹിതരായിട്ട് ഒരു വര്‍ഷമേ ആയുള്ളൂ. പാലക്കാട് തൃത്താല സ്വദേശിയായ സില്‍ജയെ കുമളി സ്വദേശിയായ അര്‍ജുന്‍ പ്രണയിച്ചാണ് വിവാഹം കഴിച്ചത്.  
 
പഠന സമയത്തെ പരിചയമായിരുന്നു ഇവരുടെ വിവാഹത്തില്‍ കലാശിച്ചത്. അതിനു ശേഷമാണ് ഇവര്‍ കുമളിയില്‍ വാടകയ്ക്ക് താമസിക്കുന്നത്. ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല. 
 
അടുത്ത ലേഖനം
തിരുവനന്തപുരത്ത് യുവാവിന്റെ മൃതദേഹം പഞ്ചായത്ത് കിണറ്റില്‍; ദുരൂഹത