അനുബന്ധ വാര്‍ത്തകള്‍
- ഭക്ഷണം നൽകാതെ അമ്മയെ ദിവസങ്ങളോളം പട്ടിണിക്കിട്ട് മകൻ; ഒടുവിൽ രക്ഷപെടുത്തി പൊലീസ്
- ഉറങ്ങിക്കിടന്ന ഭർത്താവിനെ മാനസികരോഗിയായ ഭാര്യ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
- വീണ്ടും ശൈശവ വിവാഹം; തൃശ്ശൂരിൽ എട്ടാം ക്ലാസുകാരിയെ വിവാഹം ചെയ്തത് പതിനാറുകാരൻ
- തൃശൂരിൽ ഗുണ്ടകൾ തമ്മില്‍ ഏറ്റുമുട്ടി; ചികിത്സയിലിരുന്നയാള്‍ മരിച്ചു - ഒരാള്‍ അറസ്റ്റില്‍
- ചേട്ടൻ കള്ളനോട്ട് അടിക്കും; അനിയൻ വിതരണം ചെയ്യും; 1.21 ലക്ഷത്തിന്റെ കള്ളനോട്ടുമായി പിടിയിൽ
ഷവർമ്മയിൽ പുഴുവെന്ന പരാതിയുമായി വീട്ടമ്മ; ഇറച്ചിയുടെ കഷ്ണമാണെന്ന് അരോഗ്യവകുപ്പ്
പുഴുവുമായി സാദൃശ്യമുള്ള ഇറച്ചിയുടെ കഷണമാണ് പുഴുവെന്ന് തെറ്റിദ്ധരിച്ചതെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വാദം.
ചാവക്കാട് ബസ് സ്റ്റാൻഡിനടുത്തുള്ള ബേക്കറിയിൽ നിന്നും വാങ്ങിയ ഷവർമ്മയിൽ പുഴുവെന്ന് പരാതി. അഞ്ചനങ്ങാടി സ്വദേശിനിയായ വീട്ടമ്മ കഴിഞ്ഞ ദിവസം വൈകിട്ട് ചാവക്കാട് ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ബേക്കറിയിൽ നിന്നും പാർസലായി വാങ്ങിയ ഷവർമ്മയിലാണ് പുഴുവിനെ കണ്ടെത്തിയതായി പറയുന്നത്. ഇതോടെ വീട്ടമ്മയുടെ ബന്ധുക്കൾ പരാതിയുമായി രംഗത്ത് എത്തി.
വിവരം അറിഞ്ഞ ചാവക്കാട് നഗരസഭാ ആരോഗ്യ വകുപ്പ് അധികൃതരെത്തി കടയിൽ പരിശോധന നടത്തി. പുഴുവുമായി സാദൃശ്യമുള്ള ഇറച്ചിയുടെ കഷണമാണ് പുഴുവെന്ന് തെറ്റിദ്ധരിച്ചതെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വാദം.