Last Modified ബുധന്‍, 10 ജൂലൈ 2019 (11:08 IST)
പ്രത്യേക വിവാഹനിയമപ്രകാരം രജിസ്ട്രാര്‍ ഓഫിസില്‍ വിവാഹിതരാകുന്നവരുടെ വിവരങ്ങള്‍ ഇനി ഓണ്‍ലൈനായി മുന്‍കൂട്ടി അറിയാന്‍ പറ്റും. സ്വന്തം ആധാരം മാത്രമല്ല മറ്റുള്ളവരുടെ ആധാരങ്ങളും ആര്‍ക്കും പണമടച്ച് ഓണ്‍ലൈനായി കാണാനുള്ള സംവിധാനവും രജിസ്ട്രേഷന്‍ വകുപ്പ് ആരംഭിച്ചു.
പ്രത്യേക വിവാഹനിയമപ്രകാരം രജിസ്ട്രാറോഫിസില്‍ വിവാഹം ചെയ്യുന്നവരുടെ വിവരങ്ങള്‍ സാധാരണ ഒരുമാസത്തോളം നോട്ടീസ് ബോര്‍ഡിലിടും. പലപ്പോഴും ഇത് കീറിക്കളയാനും സാധ്യതയുണ്ട്. ഇനി ഇത്തരം രജിസ്റ്റര്‍ വിവാഹങ്ങളുടെ നോട്ടീസ് വിവരങ്ങള്‍ ആര്‍ക്കും ഓണ്‍ലൈനായി അറിയാം. വധൂവരന്‍മാരുടെ ഫോട്ടോയും ഉണ്ടാവും. കാണാതായ യുവതീയുവാക്കള്‍ രജിസ്റ്റര്‍വിവാഹം കഴിച്ചോ എന്നറിയാനും ഇതുവഴി കഴിയും. ഇതിന്റെ വിവരങ്ങള്‍ അറിയാന്‍ പ്രത്യേക ഫീസില്ല.
ആധാരം രജിസ്ട്രേഷന്‍ ഓണ്‍ലൈനായതോടെ കോപ്പികള്‍ സ്‌കാന്‍ചെയ്തു സൂക്ഷിക്കുന്നുണ്ട്. ഇവ കാണണമെങ്കില്‍ രജിസ്ട്രേഷന്റെ വെബ്സൈറ്റില്‍ ആധാരത്തിന്റെ നമ്ബര്‍ അടിച്ചുകൊടുത്താല്‍ മതി. ദാനാധാരം, ഒഴിമുറി, ഭാഗപത്രം, ധനനിശ്ചയാധാരം തുടങ്ങി എല്ലാ ആധാരങ്ങളും കാണാം.