അഭിറാം മനോഹർ|
Last Modified വ്യാഴം, 13 ജൂലൈ 2023 (19:32 IST)
മാറിവരുന്ന തൊഴില്‍ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വീട്ടിനടുത്ത് തന്നെ അത്യാധുനിക സൗകര്യങ്ങളോട് കൂടി തൊഴിലിടങ്ങളില്‍ ജോലി ചെയ്യാന്‍ സൗകര്യമൊരുക്കുന്ന വര്‍ക്ക് നിയര്‍ ഹോം നടപ്പാക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. കേരള നോളജ് ഇക്കോണമി മിഷന്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു പ്രദേശത്തുള്ളവര്‍ക്ക് അവിടത്തെ പ്രാദേശിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് വിവിധ ജോലികള്‍ക്കായി ഒത്തുകൂടാനുള്ള വര്‍ക്ക് സ്‌പെയ്‌സാണ് വര്‍ക്ക് നിയര്‍ ഹോം.
വൈജ്ഞാനിക തൊഴില്‍ ചെയ്യുന്നവര്‍ക്കും ഫ്രീലാന്‍സ് വര്‍ക്കുകള്‍ ചെയ്യുന്നവര്‍ക്കും ആവശ്യമായ അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി, തടസ്സമില്ലാത്ത വൈദ്യുതി,കോണ്‍ഫറന്‍സ് റൂം,വ്യക്തിഗതമായ തൊഴില്‍ സ്ഥലം തുടങ്ങി അത്യാധുനികമായ സൗകര്യങ്ങളോട് കൂടിയ തൊഴിലിടങ്ങളാകും ഇവ. കേരളത്തിലുടനീളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോട് കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനുമായി https://kdisc.kerala.gov.in സന്ദർശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയ്യതി 20-07-2023.