കൊലക്കേസ് പ്രതി ലോഡ്‌ജിൽ തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 16 ജൂണ്‍ 2022 (19:14 IST)
കായംകുളം: കൊലക്കേസ് പ്രതിയെ വിദേശത്തു നിന്ന് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാളെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ മുട്ടം
വലിയകുഴി സ്വദേശിനി വീട്ടിൽ കൊല്ലപ്പെട്ട കേസിലെ പ്രതിയായ മുട്ടം പീടിക പറമ്പിൽ സജിത്ത് എന്ന നാല്പതുകാരനെയാണ് തിരുവനന്തപുരത്തെ ഒരു ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വരുന്ന ഓഗസ്റ്റ് മൂന്നാം തീയതി മാവേലിക്കര സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് പ്രതിയുടെ മരണം.
കഴിഞ്ഞ 2015 ഓഗസ്റ് പതിമൂന്നിനാണ് മുട്ടം സ്വദേശിനിയുടെ കൊലപാതകം നടന്നത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പിന്നീട് ക്രൈംബ്രാഞ്ചിന്റെ തന്നെ ഒരു പ്രത്യേക സംഘം കേസ് ഏറ്റെടുത്ത്. 2017 ഡിസംബറിൽ പ്രതിയായ സജിത്തിനെ പിടികൂടുകയും ചെയ്തു.

കൊലപാതകത്തിന് ശേഷം ഇയാൾ സന്ദർശക വിസയിൽ ഖത്തറിലേക്ക് കടന്നിരുന്നു. വളരെ തന്ത്രപരമായി ഇയാളെ വിളിച്ചുവരുത്തിയാണ് പോലീസ് പിടികൂടിയത്. കേസിൽ ഇയാൾക്ക് 2018 ജൂലൈയിൽ ജാമ്യം ലഭിച്ചു. എന്നാൽ കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കരുത് എന്ന ജാമ്യ വ്യവസ്ഥ ഉണ്ടായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :