അനുബന്ധ വാര്‍ത്തകള്‍
- ജാതകം ചേർന്നില്ല: വിവാഹം മുടങ്ങിയതിൽ മനം നൊന്ത് യുവതി ജീവനൊടുക്കി
- കൊച്ചിയില്‍ തിരക്കേറിയ റോഡില്‍ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത് സുഹൃത്തിനെ ആക്രമിച്ച ശേഷം
- പാലക്കാട് മഹിളാമോർച്ച നേതാവ് തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത
- വിയ്യൂര്‍ ജയിലില്‍ തടവുകാരന് കമ്പിയില്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍
- കടം കയറി മുടിഞ്ഞു, ദമ്പതികൾ ജീവനൊടുക്കി
യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേട്ട അണമുഖം കുന്നത്തു വീട്ടിൽ അശ്വതിയാണ് (27) മരിച്ച നിലയിൽ കാണപ്പെട്ടത്.
സി.ആർ.പി ഉദോഗസ്ഥനായ ഭർത്താവ് വിനോദ് അശ്വതിയെ ജോലി സ്ഥലത്തു നിന്ന് ഫോണിൽ വിളിച്ചപ്പോൾ പ്രതികരണം ഇല്ലാതായതോടെ അയൽ വീട്ടിൽ വിളിച്ചു കാര്യം ചോദിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവം നടക്കുമ്പോൾ വിനോദിന്റെ മാതാവ് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അറിവായിട്ടില്ലെന്നു പേട്ട പോലീസ് അറിയിച്ചു. അശ്വതിയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
അടുത്ത ലേഖനം