1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode Robbery news

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തി എടിഎം കാര്‍ഡ് മോഷ്ടിച്ച് പണം തട്ടി; കോഴിക്കോട് 19കാരന്‍ പിടിയില്‍

Kozhikode
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തി എടിഎം കാര്‍ഡ് മോഷ്ടിച്ച് പണം തട്ടിയ സംഭവത്തില്‍ കോഴിക്കോട് 19കാരന്‍ പിടിയില്‍. തങ്ങള്‍സ് റോഡ് ചാപ്പയില്‍ അറഫാന്‍(19) ആണ് പിടിയിലായത്. മാത്തോട്ടം സ്വദേശിനിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തി എടിഎം മോഷ്ടിക്കുകയായിരുന്നു. 
 
45,500രൂപ പിന്‍വലിച്ച ശേഷം എടിഎം തിരികെ കൊണ്ട് വയ്ക്കുകയും ചെയ്തു. പണനഷ്ട്‌പ്പെട്ടതറിഞ്ഞ് പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതിപ്പെട്ടപ്പോഴാണ്. യുവാവ് പിടിയിലാകുന്നത്. കസബ പൊലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 15,914 പേർക്ക് കൊവിഡ്, 122 മരണം