ടിപ്പറിനുപിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് ആരോഗ്യപ്രവര്‍ത്തകയ്ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (16:39 IST)
ടിപ്പറിനുപിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് ആരോഗ്യപ്രവര്‍ത്തകയ്ക്ക് ദാരുണാന്ത്യം. അങ്കമാലി തുറവൂര്‍ അയ്യമ്പിള്ളി വീട്ടില്‍ സോയലിന്റെ ഭാര്യ സുനിത(35) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. രാവിലെ ജോലിക്കുപോകുകയായിരുന്നു സുനിത. അതിവേഗത്തില്‍ പോയിരുന്ന ടിപ്പര്‍ ലോറി സഡന്‍ ബ്രേക്കിട്ടതും സുനിതയുടെ സ്‌കൂട്ടര്‍ ടിപ്പറിന് പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു. മൂക്കന്നൂര്‍ എംഎജിജെ ആശുപത്രി സ്റ്റാഫ് നേഴ്‌സാണ് സുനിത.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :