കോഴിക്കോട് കഞ്ചാവുമായി പിടിയിലായ അന്ധ്രാ സ്വദേശിക്ക് പത്തുവര്‍ഷം കഠിന തടവ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (08:18 IST)
കോഴിക്കോട് കഞ്ചാവുമായി പിടിയിലായ അന്ധ്രാപ്രദേശ് സ്വദേശിക്ക് പത്തുവര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. വടകര എന്‍ഡിപിഎസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഗോദാവരി വെസ്റ്റ് സ്വദേശി ഗുണ സുബ്ബറാവു(57) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 40.5 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.

2019 ജൂലൈയിലാണ് സംഭവം നടക്കുന്നത്. ഒരു ലക്ഷം രൂപ പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി കഠിന തടവ് അനുഭവിക്കേണ്ടിവരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :