1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Women died

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍; പൊലീസ് കേസെടുത്തു

കടയ്ക്കലിലെ വീട്ടിലാണ് ഭര്‍ത്താവ് മാഹീനൊപ്പം ശ്രുതി താമസിച്ചിരുന്നത്

Women died
പത്തൊന്‍പതുകാരിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ പാട്ടിവളവ് സ്വദേശി ശ്രുതിയാണ് മരിച്ചത്. രണ്ടുമാസം മുന്‍പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. 
 
കടയ്ക്കലിലെ വീട്ടിലാണ് ഭര്‍ത്താവ് മാഹീനൊപ്പം ശ്രുതി താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ശ്രുതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. 
 
മരണ കാരണം അറിവായിട്ടില്ല. പ്രാഥമിക നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപോയി. മരണകാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. കടയ്ക്കല്‍ പൊലീസ് ആണ് അന്വേഷണം നടത്തുന്നത്. 
അടുത്ത ലേഖനം
സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള പദ്ധതികളെ എതിര്‍ക്കും: നിലപാട് ആവര്‍ത്തിച്ച് കാന്തപുരം