കാട്ടാന ആക്രമണത്തില്‍ ഇടുക്കിയില്‍ വീട്ടമ്മ മരിച്ചു

കഴിഞ്ഞ ദിവസം മേഖലയില്‍ കാട്ടുതീ പടര്‍ന്നിരുന്നു

രേണുക വേണു| Last Modified തിങ്കള്‍, 4 മാര്‍ച്ച് 2024 (10:43 IST)
ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു. നേര്യമംഗലം കാഞ്ഞിരവേലിയില്‍ ഇന്ദിര രാമകൃഷ്ണന്‍ (78) ആണ് മരിച്ചത്. സ്വന്തം കൃഷിയിടത്തില്‍ നിന്ന് മലയിഞ്ചി പറിക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം. ഇന്ദിരയുടെ തലയില്‍ അടക്കം മുറിവുകളുണ്ട്.

ഇന്ന് രാവിലെ ഒന്‍പത് മണിയോടെ കാഞ്ഞിരവേലിയിലാണ് സംഭവം. ഉടന്‍ തന്നെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കഴിഞ്ഞ ദിവസം മേഖലയില്‍ കാട്ടുതീ പടര്‍ന്നിരുന്നു. കാട്ടുതീയെ തുടര്‍ന്ന് കാട്ടാനക്കൂട്ടം ജനവാസമേഖലയില്‍ എത്തി. ഇക്കാര്യം നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :