അനുബന്ധ വാര്‍ത്തകള്‍
- വ്യായാമത്തിലൂടെ സ്ത്രീകൾ ശരീരം തുറന്നുകാണിക്കുന്നു, മെക് സെവനെതിരെ കാന്തപുരം എ പി അബൂബക്കർ മുസലിയാർ
- ബിജെപി നേതാക്കളുമായി വേദി പങ്കിടുന്നതിനെ വിമര്‍ശിക്കുന്നവര്‍ ബുദ്ധിയില്ലാത്തവരെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്
- Pravinkoodu Shappu Thrissur: ഇതാണ് യഥാര്‍ഥ 'പ്രാവിന്കൂട് ഷാപ്പ്'; കള്ള് കുടിക്കാം, നല്ല കിടിലന്‍ ഫുഡും കിട്ടും
- എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 30 പേര്‍ക്ക് പരിക്ക്
- വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള പദ്ധതികളെ എതിര്‍ക്കും: നിലപാട് ആവര്‍ത്തിച്ച് കാന്തപുരം
സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള പദ്ധതികളെ എതിര്‍ക്കുമെന്ന നിലപാട് ആവര്‍ത്തിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്. വിശ്വാസ സംരക്ഷണമാണ് പ്രധാനം എന്നതിലുറച്ചു നിന്നുകൊണ്ടാണ് കാന്തപുരം തന്റെ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിര്‍ക്കും. വിമര്‍ശിച്ചാലും പ്രശ്നമില്ല, ലോകം തിരിയുന്നത് അറിയാത്തതുകൊണ്ട് പറയുന്നതുമല്ല, നന്നായി മനസ്സിലാക്കിയാണ് ഇക്കാര്യം പറയുന്നതെന്നും കാന്തപുരം പറഞ്ഞു.
കഴിഞ്ഞദിവസം കുറ്റ്യാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം തന്റെ നിലപാട് ആവര്‍ത്തിച്ചത്. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കുന്നത് ഇസ്ലാമില്‍ ഹറാം ആണെന്നിരിക്കെ ലോകത്തിന് നാശം വരുത്തി വയ്ക്കുന്ന പ്രവര്‍ത്തികളാണ് മെക് 7 വ്യായാമമുറയുടെ ചെയ്യുന്നതെന്നായിരുന്നു കാന്തപുരത്തിന്റെ വിമര്‍ശനം.