1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pravinkoodu Shappu Thrissur

Pravinkoodu Shappu Thrissur: ഇതാണ് യഥാര്‍ഥ 'പ്രാവിന്‍കൂട് ഷാപ്പ്'; കള്ള് കുടിക്കാം, നല്ല കിടിലന്‍ ഫുഡും കിട്ടും

തൃശൂര്‍ പുതുക്കാട് അപ്പുറം നന്തിക്കരയിലാണ് 'പ്രാവിന്‍കൂട് ഷാപ്പ്' ഉള്ളത്

Pravinkoodu Shappu, Thrissur Pravinkoodu Shappu, Pravinkoodu Shappu Location, Where is Pravinkoodu Shappu, Pravinkoodu Shappu Toddy
Pravinkoodu Shappu, Thrissur

Pravinkoodu Shappu Thrissur: ശ്രീരാജ് ശ്രീനിവാസന്‍ സംവിധാനം ചെയ്ത പ്രാവിന്‍കൂട് ഷാപ്പ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. തൃശൂര്‍ എരുമപ്പെട്ടിക്ക് അടുത്ത് ചിറ്റണ്ട എന്ന ഗ്രാമത്തിലാണ് സിനിമയുടെ പ്രധാന ലൊക്കേഷനായ പ്രാവിന്‍കൂട് ഷാപ്പ് സെറ്റിട്ടിരിക്കുന്നത്. അതേസമയം തൃശൂരില്‍ ഇതേ പേരില്‍ ഒരു ഷാപ്പ് ഉണ്ട് ! 
 
തൃശൂര്‍ പുതുക്കാട് അപ്പുറം നന്തിക്കരയിലാണ് 'പ്രാവിന്‍കൂട് ഷാപ്പ്' ഉള്ളത്. നന്തിക്കര-മാപ്രാണം റോഡില്‍ നെടുമ്പാള്‍ എന്ന സ്ഥലത്താണ് കൃത്യമായ ലൊക്കേഷന്‍. ഏകദേശം 33 വര്‍ഷം പഴക്കമുള്ള ഈ ഷാപ്പ് പ്രാവിന്‍കൂടിന്റെ ആകൃതിയിലാണ്. അങ്ങനെയാണ് പ്രാവിന്‍കൂട് ഷാപ്പ് എന്ന പേര് വന്നത്. 
 
പ്രാവിന്‍കൂട് ഷാപ്പിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഈ വീഡിയോയില്‍: 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nelvin Gok (@nelvingok)

ഫാമിലി ആയും ഈ ഷാപ്പില്‍ പോകാവുന്നതാണ്. സ്ഥലം കുറവാണെങ്കിലും ദിനംപ്രതി നൂറുകണക്കിനു ആളുകള്‍ ഇവിടെ എത്തിച്ചേരുന്നുണ്ട്. 
 
അടുത്ത ലേഖനം
എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 30 പേര്‍ക്ക് പരിക്ക്