പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 2 ജൂലൈ 2023 (17:19 IST)
കൊല്ലം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുഴിയം സ്വദേശി സുമേഷ് (29) ആണ് ഈസ്റ്റ് പോലീസിന്റെ വലയിലായത്. ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

പതിനാറുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ചു വശത്താക്കുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ആയിരുന്നു. മെയ് മാസത്തിൽ ഇയാൾ രാത്രിയിൽ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാൽ പിന്നീട് വിവരം മനസിലാക്കിയ രക്ഷിതാക്കൾ ഈസ്റ്റ് പോലീസിൽ പരാതി നൽകുകയായിരുന്നു.
കുണ്ടറ പോലീസ് സ്റ്റേഷൻ പരിധിയിൽ 2017 മുതൽ പോക്സോ കേസ് ഉൾപ്പെടെ ആറോളം കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കാപ്പ നിയമ പ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ട്. പോക്സോ അടക്കമുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :