കുട്ടികളുണ്ടാകാന്‍ ദൈവപ്രീതിക്കായി അയല്‍വാസിയായ മൂന്നു വയസ്സുകാരനെ ബലികൊടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

ശ്രീനു എസ്| Last Modified തിങ്കള്‍, 22 മാര്‍ച്ച് 2021 (15:38 IST)
കുട്ടികളുണ്ടാകാന്‍ ദൈവപ്രീതിക്കായി അയല്‍വാസിയായ 3 വയസ്സുകാരനെ ബലികൊടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലാണ് സംഭവം നടന്നത്. 25 കാരിയായ നീലം ഗുപ്തയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. 2013 ല്‍ വിവാഹിതയായ ഇവര്‍ക്ക് നിരവധി ചികിത്സകള്‍ നടത്തിയിട്ടും ഇതുവരെയും കുഞ്ഞുങ്ങള്‍ ഉണ്ടായില്ല. ബന്ധുക്കളുടെയും പരിചയക്കാരുടെയും നിരന്തരമുള്ള കുത്തുവാക്കുകള്‍ കാരണം പ്രശ്ന പരിഹാരത്തിനായി ഇവര് ഉത്തര്‍പ്രദേശിലെ ഒരു മന്ത്രവാദിയെ സമീപിക്കുകയായിരുന്നു.

കുഞ്ഞുങ്ങള്‍ ഉണ്ടാകണമെങ്കില്‍ ദൈവപ്രീതി വേണമെന്നും അതിനായി ഒരു കുട്ടിയെ ബലി കൊടുക്കണമെന്നുമുള്ള അയാളുടെ നിര്‍ദേശ പ്രകാരമാണ് യുവതി അയല്‍വാസിയായ കുട്ടിയെ ബലിനല്‍കിയത്. കുട്ടിയെ കാണാത്തതിനെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ടെറസ്സിനുമുകളില്‍ പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അയല്‍വാസികളെ ചോദ്യം ചെയ്തപ്പോഴാണ് അന്വേഷണം നീലം ഗുപ്തയിലേക്ക് എത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :