ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 3.34 ലക്ഷം കടന്നു; വാക്‌സിന്‍ സ്വീകര്‍ച്ചവര്‍ നാലരക്കോടിയിലേറെ

ശ്രീനു എസ്| Last Modified തിങ്കള്‍, 22 മാര്‍ച്ച് 2021 (10:30 IST)
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 3,34,646 ആണ്. നാലരക്കോടിയിലധികം പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,59,967 ആയി ഉയര്‍ന്നു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 46,951 കേസുകളാണ്. കൂടാതെ 212 പേരുടെ മരണം രോഗം മൂലമാണെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,16,46,081 ആയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :