കണ്ണൂര്‍ ജില്ലയിലെ പുതിയ വോട്ടര്‍മാരുടെ എണ്ണം 49793; ആകെ വേട്ടര്‍മാര്‍ 20,61041

ശ്രീനു എസ്| Last Modified തിങ്കള്‍, 22 മാര്‍ച്ച് 2021 (14:44 IST)
കണ്ണൂര്‍:നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍പട്ടികയില്‍ 2021 ജനുവരി 20ന് ശേഷം പുതുതായി പേര് ചേര്‍ത്തത് 49793 വോട്ടര്‍മാര്‍. ഇവരില്‍ 24919 പേര്‍ പുരുഷന്‍മാരും 24870 പേര്‍ സ്ത്രീകളും നാലു പേര്‍ ഭിന്നലിംഗക്കാരുമാണ്. അഴീക്കോട് മണ്ഡലത്തിലാണ് കൂടുതല്‍ പേര്‍ പുതുതായി വോട്ട് ചേര്‍ത്തത്- 5857. ഏറ്റവും കുറവ് പേര്‍ പുതുതായി വോട്ട് ചേര്‍ത്തത് പയ്യന്നൂര്‍ മണ്ഡലത്തിലാണ്- 2763 പേര്‍.

ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ എന്‍ആര്‍ഐ വോട്ടര്‍മാര്‍ ഉള്‍പ്പെടെ ആകെ വോട്ടര്‍മാരുടെ എണ്ണം 20,61041 ആയി. ഇവരില്‍ 1088355 സ്ത്രീകളും 972672 പുരുഷന്‍മാരും 14 ഭിന്നലിംഗക്കാരുമാണ്. ജില്ലയില്‍ കൂടുതല്‍ വോട്ടര്‍മാരുള്ളത് തളിപ്പറമ്പ് നിയോജക മണ്ഡലത്തിലാണ്. 213096 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. വോട്ടര്‍മാരുടെ എണ്ണത്തില്‍ കണ്ണൂര്‍ നിയോജക മണ്ഡലമാണ് പിറകില്‍- 173961.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :