അനുബന്ധ വാര്‍ത്തകള്‍
- Live Train Running Status: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തൃശൂരിൽ മണ്ണിടിച്ചിൽ, ട്രെയിനുകള്‍ വൈകിയോടുന്നു
- വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: രണ്ടാംഘട്ട വികസനത്തിന് ജനുവരി 24ന് തുടക്കം
- എം പി ഫണ്ട്: ഷാഫി ചെലവഴിച്ചത് 4 ശതമാനം മാത്രം സുരേഷ് ഗോപിയും പിന്നിൽ, പണം ചിലവഴിക്കാതെ 2 എം പിമാർ
- Connect to Work: യുവതയുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകി ‘കണക്ട് ടു വർക്ക്’ പദ്ധതി; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
- ശബരിമല സ്വര്‍ണ്ണക്കൊള്ള: സോണിയ ഗാന്ധിയുടെ വീട്ടില്‍ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്യണമെന്ന് മന്ത്രി വി ശിവന്‍കുട്ടി
കോച്ചിനുള്ളില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി; ട്രെയിനുകള്‍ വൈകി
കൊച്ചി: ട്രെയിനില്‍ ഒരു സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശി ഇസൈവാനി കുഞ്ഞിപിള്ളയാണ് സ്ത്രീയുടെ പേര്. ഏകദേശം 40 വയസ്സ് പ്രായം തോന്നും. തമിഴ്നാട്ടിലെ കാരയ്ക്കലില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സ്ത്രീയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. റെയില്‍വേ പോലീസിന്റെ മെഡിക്കല്‍ സംഘം പരിശോധിച്ച ശേഷം ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് അവരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഇന്ന് രാവിലെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ 16187 കാരയ്ക്കല്‍-എറണാകുളം എക്സ്പ്രസിന്റെ എസ് 4 കോച്ചിലാണ് സത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ എറണാകുളത്ത് എത്തിയ ട്രെയിന്‍ പിന്നീട് കോട്ടയം പാസഞ്ചറായി സഞ്ചരിക്കുകയായിരുന്നു. കോട്ടയത്തേക്ക് പോകുകയായിരുന്ന യാത്രക്കാരാണ് ഇസൈവാനി ട്രെയിനില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടെത്തിയത്. ആദ്യം ഉറങ്ങുകയാണെന്നാണ് കരുതിയതെങ്കിലും അനങ്ങാതെ കിടക്കുകയായിരുന്നു.
പരിശോധനയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിന്നീട് ഉദ്യോഗസ്ഥര്‍ എത്തി മൃതദേഹം ട്രെയിനില്‍ നിന്ന് മാറ്റി. മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവര്‍ ഒറ്റയ്ക്കാണ് യാത്ര ചെയ്തതെന്നും മറ്റ് കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. ഇതുമൂലം തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരുന്നു.