ശബരിമല സ്വര്‍ണ്ണക്കൊള്ള: സോണിയ ഗാന്ധിയുടെ വീട്ടില്‍ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്യണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

Zumba, V Sivankutty, Zumba will continue in schools, Zumba LDF, V Sivankutty Minister, സൂംബ, വി.ശിവന്‍കുട്ടി, സൂംബ പരിശീലനം
V Sivankutty
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 22 ജനുവരി 2026 (11:49 IST)
ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ വീട്ടില്‍ റെയ്ഡ് നടത്തി അവരെ അറസ്റ്റ് ചെയ്യണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ശബരിമല വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധമുയര്‍ത്തിയപ്പോഴാണ് ശിവന്‍കുട്ടി ഇത്തരത്തില്‍ പ്രതികരിച്ചത്. സോണിയ ഗാന്ധിയെ കുറിച്ച് പ്രതിപക്ഷം ഒന്നും മിണ്ടുന്നില്ലെന്നും അവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണം. അവരുടെ വീട്ടില്‍ സ്വര്‍ണം ഉണ്ട്. സോണിയ ഗാന്ധിയുടെ വീട്ടില്‍ പോറ്റി രണ്ടു തവണ പോയിട്ടുണ്ട്. അവരുടെ കയ്യില്‍ സ്വര്‍ണം കൊടുത്തിട്ടുണ്ട്. അത് എവിടെത്തെ സ്വര്‍ണം ആണെന്ന് പറയണമെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. അതേസമയം ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ കൂടുതല്‍ പ്രതികളുടെ സ്വത്ത് കണ്ടു കെട്ടാന്‍ ഇഡി. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണ്ണത്തിന്റെ മൂല്യത്തിന് തത്തുല്യമായ തുകയ്ക്ക് ആനുപാതികമായ സ്വത്തുക്കള്‍ ആണ് കണ്ടു കെട്ടുക. എന്‍ വാസു, മുരാരി ബാബു എന്നിവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടാനുള്ള നടപടി തുടങ്ങി.

ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റ് സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പത്മകുമാറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടും. കേസിലെ വിവിധ പ്രതികളുടെ 1.3 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് സംസ്ഥാന വ്യാപകമായി ശബരിമല സ്വര്‍ണ്ണ കേസ് പ്രതികളുടെ വീട്ടില്‍ പരിശോധന നടത്തിയത്. സ്മാര്‍ട്ട് ക്രിയേഷനില്‍ നിന്ന് 100 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തെന്നും ഇഡി അറിയിച്ചു. സ്വര്‍ണ്ണ കട്ടികളാണ് കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :