കൊച്ചി|
Last Updated:
തിങ്കള്‍, 25 ഓഗസ്റ്റ് 2014 (15:57 IST)
വീഞ്ഞ് ഉപയോഗിക്കുന്നതിനെക്കുറിച്ച് സഭകള്‍ പുനഃപ്പരിശോധന നടത്തണമെന്ന് മാര്‍തോമാ വലിയ മെത്രാപ്പൊലീത്ത മാര്‍ ക്രിസോസ്റ്റം.കുര്‍ബാനയക്ക് വീഞ്ഞ് ഉപയോഗിക്കണമെന്നില്ല വീഞ്ഞിനുപകരം പണ്ട് കാലത്ത് മുന്തിരിങ്ങ വെള്ളത്തിലിട്ട് ഉപയോഗിച്ചിരുന്ന രീതിയെക്കുറിച്ചും ആലോചിക്കണം മാര്‍ ക്രിസ്റ്റോസ്റ്റം അഭിപ്രായപ്പെട്ടു. എന്നാല്‍ ആരോപണം ഉന്നയിക്കുന്നവരോട് യോജിപ്പില്ലെന്നും ക്രിസ്റ്റോസ്റ്റം കൂട്ടിചേര്‍ത്തു.
മറ്റുബാറുകള്‍ അടച്ച് ഫൈവ് സ്റ്റാര്‍ ബാറുകള്‍ നിലനിര്‍ത്തുന്നതിനോട് യോജിക്കാനാവില്ല. മദ്യനിരോധനത്തെ സ്വാഗതം ചെയ്യുന്നു ക്രിസ്റ്റോസ്റ്റം പറഞ്ഞു.
എന്നാല്‍ ക്രിസോസ്റ്റത്തിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് സിറോ മലബാര്‍ സഭാ വക്താവ് പറഞ്ഞു.
നേരത്തെ മദ്യം നിരോധിക്കുമെങ്കില്‍ പള്ളി മേടയില്‍ വീഞ്ഞുപയോഗിക്കുന്നതും നിരോധിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞിരുന്നു.