സർക്കാരിന്റെ മദ്യനയത്തില്‍ ഇടപെടില്ല: ഹൈക്കോടതി

  ബാര്‍ വിഷയം , സര്‍ക്കാര്‍ തീരുമാനം , അഡ്വക്കേറ്റ് ജനറല്‍
കൊച്ചി| jibin| Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2014 (15:19 IST)
സര്‍ക്കാര്‍ പുറത്തിറക്കിയ മദ്യനയത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബാർ ലൈസൻസുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ബാറുടമകൾ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിഷയത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ ഹൈക്കോടതി വിസമ്മതിക്കുകയും ചെയ്തു.

സർക്കാരിന്റെ മദ്യനയം പുറത്ത് വരാത്ത സാഹചര്യത്തിൽ ഇപ്പോൾ അഭിപ്രായം വ്യക്തമാക്കുന്നില്ലെന്നും. സർക്കാർ ഔദ്യോഗികമായി മദ്യനയം പ്രഖ്യാപിച്ച ശേഷം ഈ വിഷയത്തിലെ ശരി-തെറ്റുകളെ കുറിച്ച് പറയാമെന്നും. ഇനി,​ ഉത്തരവ് ഇറങ്ങിയിട്ടുണ്ടെങ്കിൽ അത് നാളെ ഹാജരാക്കാനും കോടതി നിർദ്ദേശിക്കുകയായിരുന്നു.
312 ബാറുകൾ പൂട്ടുന്ന കാര്യത്തിൽ നാളെ തീരുമാനം അറിയിക്കാനും കോടതി അഡ്വക്കേറ്റ് ജനറലിനോട് നിർദ്ദേശിച്ചു.

ജനതാൽപ്പര്യം മുൻനിർത്തിയാണ് മദ്യനയത്തില്‍ പുതിയനയം രൂപികരിച്ചതെന്നും. അതേസമയം പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രം ബാർ ലൈസൻസ് നൽകിയാൽ മതിയെന്നുമാണ് സര്‍ക്കാര്‍ തീരുമാനമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :