ഇനി മൊബൈലിലും കുര്‍ബാന കൂടാം!

കോട്ടയം| Last Modified ചൊവ്വ, 3 ജൂണ്‍ 2014 (10:10 IST)
ഇനി മൊബൈലിലും കുര്‍ബാന കൂടാം. ആന്‍‌ഡ്രോയിഡ് ആപ്ലിക്കേഷനായാണ് കുര്‍ബാന മൊബൈലില്‍ എത്തുന്നത്. പുതുപ്പളളി ഓര്‍ത്തഡോക്സ് വലിയ പള്ളിയാണ് സംസ്ഥാനത്താദ്യമായി കുര്‍ബാന മൊബൈലില്‍ കൂടാന്‍ സൗകര്യമൊരുക്കിയത്. ഞായറാഴ്ചത്തെ കുര്‍ബാനയാണ് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനിലൂടെ മൊബൈലില്‍ എത്തുന്നത്.

വിദേശത്തുള്ളവര്‍ക്കടക്കം കുര്‍ബാന കാണാന്‍ ഏറ്റവും സൗകര്യപ്രദമായ മാര്‍ഗമെന്ന നിലയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് പുതുപ്പള്ളി പള്ളിയെന്ന ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തശേഷം ദേവാലയത്തില്‍ കുര്‍ബാന നടക്കുന്ന സമയത്ത് പ്ലേ ചെയ്താല്‍ പ്രാര്‍ഥനകള്‍ ലൈവായി കാണാം. ഡൗണ്‍ലോഡ് സൗജന്യമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :