തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2014 (12:04 IST)
ക്രൈസ്തവ സഭകളുടെ ആചാരത്തിന്റെ ഭാഗമായ വീഞ്ഞിന്റെ ഉപയോഗം നൂറ്റാണ്ടുകളായി തുടരുന്ന പാരമ്പര്യമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ. പള്ളികളിൽ കുര്‍ബാനയ്ക്ക് വീഞ്ഞ് ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് പറയുന്നത് ശരിയാണോ എന്നും സുധീരൻ ചോദിച്ചു.
വീഞ്ഞ് നിരോധിക്കുന്നത് സംബന്ധിച്ച കാര്യം ആലോചിക്കേണ്ടത് ക്രൈസ്തവ സഭകളാണ്. അതിൽ ബാഹ്യമായ ഇടപെടൽ നടത്തുന്നത് ശരിയല്ലെന്നും സുധീരൻ കൂട്ടിച്ചേർത്തു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടായ
മദ്യം നിരോധിക്കുയാണെങ്കിൽ വീഞ്ഞും നിരോധിക്കണമെന്ന പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു സുധീരൻ.