1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Will get BJP Votes Says G Sudhakaran

എനിക്ക് ബിജെപി വോട്ട് കിട്ടും; അമ്പലപ്പുഴയിൽ കോൺഗ്രസ്-ബിജെപി ഡീൽ, പരസ്യമായി പ്രസംഗിച്ച് സ്ഥാനാർഥി

ഇതോടെ ബിജെപിയും കോൺഗ്രസും തമ്മിൽ ധാരണയുണ്ടെന്ന സിപിഎം ആരോപണങ്ങൾ ശക്തിപ്പെടുകയാണ്

G Sudhakaran
ബിജെപി വോട്ടുകൾ തനിക്കു ലഭിക്കുമെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ജി.സുധാകരൻ. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുമ്പോഴാണ് ബിജെപി വോട്ടുകൾ ലഭിക്കാനുള്ളതെല്ലാം ചെയ്തിട്ടുണ്ടെന്ന സുധാകരന്റെ തുറന്നുപറച്ചിൽ. 
 
' നമുക്ക് ഏതാണ്ട് 90,000 വോട്ട് കിട്ടും. കോൺഗ്രസിനു 50,000 ഉണ്ട്. അതൊന്നും കുറയാതെ നിങ്ങൾ നോക്കിക്കോണം. ബിജെപിയിൽ നിന്ന് 5,000 കുറയാതെ വരും. അത് ഉറപ്പായും വരും,' സുധാകരൻ പറഞ്ഞു. 
 
ഇതോടെ ബിജെപിയും കോൺഗ്രസും തമ്മിൽ ധാരണയുണ്ടെന്ന സിപിഎം ആരോപണങ്ങൾ ശക്തിപ്പെടുകയാണ്. സീറ്റ് മോഹത്തെ തുടർന്ന് സിപിഎം വിട്ട് യുഡിഎഫുമായി സഹകരിക്കുന്ന നേതാവാണ് സുധാകരൻ. 
About Writer
രേണുക വേണു
അടുത്ത ലേഖനം
'പൊതുയോഗങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കരുത്, മര്യാദ പാലിച്ചില്ലെങ്കില്‍ അതിനനുസരിച്ചായിരിക്കും പ്രതികരണം': മുഖ്യമന്ത്രി