കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു

എ കെ ജെ അയ്യര്‍| Last Updated: വെള്ളി, 20 നവം‌ബര്‍ 2020 (09:25 IST)
പുല്‍പ്പള്ളി: കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന മച്ചൂര്‍ ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കാട്ടാനയുടെ ആക്രമണത്തില്‍ നാഡിഗുഡി ചിന്നപ്പ എന്ന 68 കാരന്‍ ദാരുണമായി മരിച്ചത്.

കാട്ടാനയുടെ ശല്യം രൂക്ഷമാണിവിടെ. വീട്ടിനടുത്ത കൃഷിസ്ഥലത്തിറങ്ങിയ കാട്ടാനയെ ഓടിക്കുന്നതിനിടയിലാണ് സംഭവം. ചിന്നപ്പയുടെ ഭാര്യ അമ്മിണിയുടെ വലതു കൈ ആനയുടെ ആക്രമണത്തില്‍ ഒടിഞ്ഞു. ആനയുടെ ആക്രമണത്തില്‍ ചിന്നപ്പ, അയല്‍വാസിയായ ശിവരാജന്‍, യശോദാ എന്നിവരുടെ വീടുകളും
തകര്‍ന്നിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :