ഉയർത്തിക്കാട്ടാനായി കോൺഗ്രസിന് ഒരു നേതാവില്ലെൻ കപിൽ സിബൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 12 ഫെബ്രുവരി 2020 (20:53 IST)
കോൺഗ്രസിന് ഉയർത്തികാണിക്കുവാൻ ഒരു നേതാവില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ഇതിന് എത്രയും വേഗം പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു. ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത തോൽവിക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് വിജയം മുന്നില്‍കണ്ട് ജനങ്ങളെ ഭിന്നിപ്പിക്കുന്നത് അനസാനിപ്പിക്കണമെന്ന് അമിത്ഷാ
മനസിലാക്കേണ്ട സമയമാണിതെന്നും ജനങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും ബി ജെ പിയും അവരുടെ മന്ത്രിമാരും നടത്തുന്ന പ്രചാരണങ്ങൾ രാജ്യത്ത് വിലപ്പോവില്ലെന്നാണ് ഡൽഹിയിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ കാണിച്ചുതരുന്നതെന്നും പറഞ്ഞ കപിൽ സിബൽ ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ് ഫലങ്ങളിലും ഇക്കാര്യം കാണാമെന്നും കൂട്ടിചേർത്തു.

ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ 70ല്‍ 62 സീറ്റ് നേടി എ എ പി മൂന്നാം തവണയും അധികാരത്തിലേറിയപ്പോൾ കോൺഗ്രസിന് ഒരു സീറ്റ് പോലും സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല.ഡൽഹി
തിരഞ്ഞെടുപ്പിൽ 8 സീറ്റുകളാണ് ബിജെപിക്കുള്ളത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :