കിങ്കോങ് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്

എ കെ ജെ അയ്യര്‍| Last Updated: വെള്ളി, 20 നവം‌ബര്‍ 2020 (09:01 IST)
കണിച്ചുകുളങ്ങര: മറ്റു സംസ്ഥാനക്കാരും ഒരമ്മ പെറ്റ സഹോദരങ്ങളും അമ്മാവിയമ്മയും മരുമകളും എല്ലാം തെരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന ഇവിടെ ഇപ്പോള്‍ ഓര്‍ത്തിരിക്കാന്‍ പറ്റിയ വിദേശ പേരിലുള്ളവരും ഉണ്ട്. അതിലൊന്നാണ് കിങ്കോങ്.

മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് കിങ്കോങ് മത്സരിക്കുന്നത്. പേര് തന്നെ വിസ്മയം അത് വോട്ടാക്കാം എന്ന മട്ടിലാണ് കിങ്കോങ്.

കിങ്കോങ്ങിന്റെ പിതാവ് ഹോളിവുഡ് സിനിമാ രംഗത്തു നിന്ന് കണ്ടെത്തിയ പേരാണിത്. കണിച്ചുകുളങ്ങര ഐയ്യനാട്ടുവേലി വീട്ടിലെ അംഗമാണ് കിങ്കോങ്. ഇദ്ദേഹത്തിന്റെ സഹോദരന്‍ കെ.പുരുഷോത്തമന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജില്ലാ പഞ്ചായത് കഞ്ഞിക്കുഴി ഡിവിഷനിലേക്ക് മത്സരിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :