കോഴിക്കോട്|
സജിത്ത്|
Last Modified ഞായര്‍, 31 ജൂലൈ 2016 (14:31 IST)
കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ കാരണക്കാരനായത് സര്‍ക്കാര്‍ അഭിഭാഷകനെന്ന് റിപ്പോര്‍ട്ട്. സർക്കാർ അഭിഭാഷകന്‍റെ നിർദ്ദേശപ്രകാരമാണ് പൊലീസ് നടപടിയെടുത്തതെന്ന തെളിവുകള്‍ പുറത്തു വന്നു. മാധ്യമപ്രവര്‍ത്തകരെ തടയാന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പൊലീസിന് നല്‍കിയ നിര്‍ദേശത്തിന്റെ പകര്‍പ്പാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടത്.
മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാന്‍ താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നില്ലെന്ന് ജില്ലാ ജഡ്ജി ഹൈക്കോടതി രജിസ്ട്രാറിനെ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച മുസ്ലിം ലീഗ് നോമിനിയായ കെ
ആലിക്കോയ ഒപ്പിട്ട് നല്‍കിയ സത്യവാങ്ങ്മൂലത്തിലാണ് മാധ്യമപ്രവര്‍ത്തകരെ തടയാന്‍ പൊലീസിനോട് ആവശ്യപ്പെട്ടത്. ഇതോടെ സംഭവത്തിലെ ദുരൂഹത വര്‍ദ്ധിച്ചു. ഐസ്ക്രീം കേസ് പരിഗണിക്കുന്ന കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയിൽ മാധ്യമപ്രവർത്തകർക്കു പ്രവേശനം നിഷേധിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.
രൂപേഷിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന് ജഡ്ജി തന്നോട് ചോദിച്ചു. ഇക്കാര്യം താന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റിനോട് അന്വേഷിച്ചുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കൂടാതെ മാധ്യമപ്രവര്‍ത്തകര്‍ കോടതി വളപ്പില്‍ പ്രവേശിക്കുന്നത് അഭിഭാഷകരുടെ ഭാഗത്ത് നിന്നും പ്രശ്നങ്ങളുണ്ടാകാന്‍ കാരണമാകുമെന്നും പ്രസിഡന്റ് പറഞ്ഞു. ഇക്കാര്യം ജഡ്ജിയെ അറിയിച്ചു. തുടര്‍ന്ന് ഒരു കാരണവശാലും മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ കയറ്റരുതെന്ന് ജഡ്ജി നിര്‍ദ്ദേശിച്ചു. ഇക്കാര്യം ടൗണ്‍ എസ് ഐയോട് അറിയിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. അതനുസരിച്ചാണ് താന്‍ എസ് ഐയെ വിളിച്ചു വരുത്തിയതെന്നും സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കുന്നു.