മാധ്യമങ്ങളെ കോടതിയിൽനിന്ന് ആട്ടിയോടിക്കുക എന്നത് പിണറായി സർക്കാരിന്റെ രഹസ്യ അജണ്ടയാണ്: കുമ്മനം

മാധ്യമ പ്രവർത്തകര്‍ക്കെതിരെ സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങൾ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കുമ്മനം രാജശേഖരൻ.

kottayam, kummanam rajasekharan, pinarayi vijayan, bjp, kozhikkode, court, cpm കോട്ടയം, കുമ്മനം രാജശേഖരൻ, പിണറായി വിജയന്‍, ബി ജെ പി, കോടത്, കോഴിക്കോട്, സി പി എം
കോട്ടയം| സജിത്ത്| Last Modified ശനി, 30 ജൂലൈ 2016 (15:23 IST)
മാധ്യമ പ്രവർത്തകര്‍ക്കെതിരെ സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങൾ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കുമ്മനം രാജശേഖരൻ. കോഴിക്കോട് നടന്ന സംഭവം അതാണ് തെളിയിക്കുന്നതെന്നും കുമ്മനം ആരോപിച്ചു. ഇതിനെ എന്തുവില കൊടുത്തും ബി ജെ പി ചെറുക്കുമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലാണ് തർക്കമെന്നായിരുന്നു ഇതുവരെ മുഖ്യമന്ത്രി നല്‍കിയ വിശദീകരണം. എന്നാൽ കോടതിയോ അഭിഭാഷകരോ ആവശ്യപ്പെടാതെയാണ് മാധ്യമപ്രവർത്തകരെ കോടതി പരിസരത്തുനിന്ന് ബലമായി കസ്റ്റഡിയിലെടുത്തത്. ഈ നടപടി ആഭ്യന്തര വകുപ്പിന്റെ അറിവില്ലാതെയാണെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും കുമ്മനം പറഞ്ഞു.

അഭിഭാഷക– മാധ്യമ തർക്കത്തിനു പിന്നിൽ മറ്റാരുടേയോ ഒരു അജണ്ട ഉണ്ടെന്ന് നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു. മാധ്യമങ്ങളെ കോടതിയിൽനിന്ന് ആട്ടിയോടിക്കുകയെന്നത് മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും രഹസ്യ അജണ്ടയാണ്. കലക്കവെള്ളത്തിൽ മീൻ പിടിക്കാമെന്ന വ്യാമോഹമാണ് ഇതിന്റെ പിന്നിൽ. കോഴിക്കോട് സംഭവത്തിനു ശേഷം ഇക്കാര്യമാണ് വ്യക്തമായതെന്നും കുമ്മനം കുറ്റപ്പെടുത്തി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :