കോടതി പറഞ്ഞത് അനുസരിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ

മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ ഡിജിപി പ്രതികരിച്ചു

കോഴിക്കോട്| JOYS JOY| Last Modified ശനി, 30 ജൂലൈ 2016 (13:01 IST)
മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കോഴിക്കോട് ഉണ്ടായ ആക്രമണത്തില്‍ പൊലീസിനെ ന്യായീകരിച്ച് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. കോടതി പറഞ്ഞത് അനുസരിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്ന് ഡി ജി പി വാര്‍ത്താസമ്മേളനത്തില്‍ പിന്നീട് പറഞ്ഞു.

കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ കസ്​റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് ആരേയും തടഞ്ഞിട്ടില്ല. സംഭവത്തി​ന്റെ വിശദാംശങ്ങള്‍ പരിശോധിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്​ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ പൊലീസ്​ കോടതിയിൽ നിന്ന് വിലക്കുകയും കസ്​റ്റഡിയില്‍ എടുക്കുകയും ചെയ്യുകയായിരുന്നു​.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :