1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. disproportionate asset case vigilance probe ordered against pk kunhalikkutty

അനധികൃത സ്വത്ത് സമ്പാദനം: പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടര്‍ന്ന് മുന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം.

kozhikkode
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടര്‍ന്ന് മുന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം. കോഴിക്കോട് വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. അന്വേഷണ റിപ്പോര്‍ട്ട് അടുത്ത മാസം 18നകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
 
2006 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ സമ്പാദ്യം വരവുമായി ഒത്തു പോകുന്നില്ലെന്ന് കണ്ണൂര്‍ ഇരിട്ടി സ്വദേശി ഷാജന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടത്.വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് പരിശോധന നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
 
നേരത്തെ സന്തോഷ് മാധവന്‍ ഉള്‍പ്പെട്ടിട്ടുള്ള ഭൂമിഇടപാട് കേസിലും കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ ഈ കേസില്‍ അടൂര്‍ പ്രകാശിനെയും കുഞ്ഞാലിക്കുട്ടിയെയും കുറ്റവിമുക്തരാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളുകയും ചെയ്തിരുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
അടുത്ത ലേഖനം
അമേരിക്കയില്‍ ബലൂണ്‍ വിമാനത്തിന് തീപിടിച്ച് 16 പേര്‍ വെന്തു മരിച്ചു