മാധ്യമപ്രവര്‍ത്തകരുടെ പരാതി ലഭിച്ചാല്‍ എസ് ഐയ്ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും: ലോക്‍നാഥ് ബഹ്‌റ

മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കോഴിക്കോട് പൊലീസ് സ്‌റ്റേഷനില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് ഡി ജി പി ലോക്നാഥ് ബഹ്‌റ.

kochi, dgp, loknath bahra, kozhikkode, police station കൊച്ചി, ഡി ജി പി, ലോക്നാഥ് ബഹ്‌റ, കോഴിക്കോട്, പൊലീസ് സ്‌റ്റേഷന്‍
കൊച്ചി| സജിത്ത്| Last Modified ശനി, 30 ജൂലൈ 2016 (16:36 IST)
മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കോഴിക്കോട് പൊലീസ് സ്‌റ്റേഷനില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് ഡി ജി പി ലോക്നാഥ് ബഹ്‌റ. നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത് , രാവിലെ നടന്ന സംഭവങ്ങളെല്ലാം പറഞ്ഞ് അവസാനിപ്പിച്ചതായിരുന്നു, ഈ സഭവത്തില്‍ തനിക്ക് അതീവ ദുഃഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ട്. എസ് ഐയുടെ സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കി. ആദ്യ നടപടി മാത്രമാണ് അത്. ഒരാളെ അക്രമിക്കുകയെന്നത് ക്രിമിനല്‍ കുറ്റമാണ്. മാധ്യമപ്രവര്‍ത്തകരുടെ കയ്യില്‍ നിന്നും അത്തരത്തിലുള്ള
പരാതി ലഭിച്ചാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഉത്തരവാദിത്വപ്പെട്ടവരില്‍ നിന്ന് ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരം നടപടികള്‍ ഉണ്ടാകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി പൊലീസാണ്. അതിനാല്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ഇടപെടുകയും നടപടി സ്വീകരിക്കുകയും വേണമെന്നും കുമ്മനം പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :