അനുബന്ധ വാര്‍ത്തകള്‍
- പിടിവിടാതെ നിപ്പ; 29 പേർ ആശുപത്രിയിൽ, നിപ്പയുടെ പേരിൽ ആളുകളെ അകറ്റി നിർത്തുന്നത് എന്തിന്?
- പിന്തുണ വലത്തോട്ട് തന്നെ; ചെങ്ങന്നൂരിൽ കെ എം മാണി യു ഡി എഫിനൊപ്പം
- ചെങ്ങന്നൂരിൽ ആർക്ക് പിന്തുണയെന്ന് നാളെ പ്രഖ്യാപിക്കുമെന്ന് മാണി; നിലപാട് വ്യക്തമാക്കിയത് യു ഡി എഫ് നേതാക്കളുമായി നടത്തിയ ചർച്ചക്കൊടുവിൽ
- യു ഡി എഫ് നേതാക്കൾ മാണിയുടെ വീട്ടിലെത്തി ചർച്ച നടത്തി; നിർണ്ണായകമായ കേരള കോൺഗ്രസ് സബ് കമ്മറ്റിയോഗം നാളെ
- നഴ്സുമാരുടെ മിനിമം വേതനം; സ്വകാര്യ ആശുപത്രി മാനേജുമെന്റുകളുടെ ആവശ്യം സുപ്രീംകോടതി തള്ളി
ഇന്ന് മുതൽ കേരളത്തിൽ ശക്തമായ കാറ്റും മഴയും; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഇന്ന് മുതൽ കേരളത്തിൽ ശക്തമായ കാറ്റും മഴയും
ഇന്ന് മുതൽ കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗം മണിക്കൂറിൽ 35-45 കിലോമീറ്ററായിരിക്കും. അതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇന്നുമുതൽ കേരളത്തിൽ കാലവർഷം തുടങ്ങുമെന്നാണ് പ്രവചനം. ഈ പ്രവചനം ശരിയായാൽ കേരളത്തിൽ ഇനിയങ്ങോട്ട് മഴക്കാലമാണ്. കന്യാകുമാരിയുടെ തെക്കുഭാഗത്തും ശ്രീലങ്കാ തീരത്തിനടുത്തും രണ്ട് അന്തരീക്ഷ ചുഴികൾ രൂപപ്പെട്ടിട്ടുണ്ട്. അന്തരീക്ഷത്തിന്റെ ഉയർന്നതലത്തിൽ കാറ്റ് കേന്ദ്രീകരിക്കുന്നതാണ് അന്തരീക്ഷചുഴി. ഈ അന്തരീക്ഷചുഴികളുടെ സ്വാധീനമാണ് കേരളത്തിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകാൻ കാരണം.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം 23-ന് അൻഡമാന്‍ ദ്വീപിൽ എത്തുമെന്നും തുടർന്ന് 29-ന് കേരളത്തിൽ എത്തുമെന്നുമായിരുന്നു ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നത്. എന്നാൽ, അന്തമാനില്‍ കാലവര്‍ഷത്തിന്റെ വരവ് വൈകിയിട്ടുണ്ട്. അൻഡമാനിൽ വൈകിയതിൽനാൽ കേരളത്തിൽ വൈകണമെന്നില്ല. കേരളത്തിൽ കാലവർഷം പെട്ടെന്ന് വ്യാപിച്ചേക്കാം.