1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wayanad Rahul Gandhi

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും

Wayanad
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. ഇന്ന് രാവിലെ കണ്ണൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് സ്വീകരിക്കും. പിന്നാലെ കണ്ണൂരില്‍ ഏഴിടങ്ങളിലായി സ്വീകരണത്തിന് ശേഷം വയനാട്ടിലേക്ക് തിരിക്കും.
 
രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തിന് പിന്നാലെയാണ് സന്ദര്‍ശനം. ജില്ലയില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 
അടുത്ത ലേഖനം
സ്‌കൂട്ടറില്‍ വന്നയാള്‍ ബോംബ് എറിഞ്ഞ് കടന്നുകളഞ്ഞു; എ.കെ.ജി. സെന്ററിനു നേരെയുണ്ടായ ആക്രമണത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് (വീഡിയോ)