വിതുരയില്‍ പോസ്റ്റുമാന്‍ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 30 ജൂണ്‍ 2022 (19:16 IST)
വിതുരയില്‍ പോസ്റ്റുമാന്‍ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. വിതുര രേവതി ഹൗസില്‍ രാജേന്ദ്രന്‍ നായര്‍ ആണ് ആത്മഹത്യ ചെയ്തത്. 59 വയസായിരുന്നു. ഇദ്ദേഹം പാലോട് കാര്‍ഷഇക വികസന ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിരുന്നു. ഇത് മുതലും പലിശയുമായി വലിയതുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട മാനസിക വിഷമത്തിലാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി 10 മണിവരെ ഇദ്ദേഹം വീട്ടിലെത്താത്തതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :