അനുബന്ധ വാര്‍ത്തകള്‍
- മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നരവയസുകാരന് കുഴഞ്ഞുവീണ് മരിച്ചു
- തൃശൂരില്‍ സുരേഷ് ഗോപിയുടെ പരിപാടിക്കിടെ ആത്മഹത്യാശ്രമം
- തലശ്ശേരി സ്പെഷ്യല്‍ സബ് ജയിലില്‍ തടവുകാരന് തൂങ്ങി മരിച്ചു
- എംബിബിഎസ് ബിരുദദാന ചടങ്ങിന് പിന്നാലെ പാമ്പു കടിയേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം
- താമരശ്ശേരി ചുരംപാതയില്‍ ആംബുലന്‍സ് തട്ടുകടയിലേക്ക് ഇടിച്ചു കയറി അപകടം; ജീവനക്കാരന് പരിക്ക്
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ ആളെ പൊലീസ് പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ ആളെ പൊലീസ് പിടികൂടി. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണവും പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശി ചേനാടന്‍ സലീം ആണ് പിടിയിലായത്. ഇന്‍ഡിഗോ വിമാനത്തില്‍ ദമാമില്‍ നിന്നുമാണ് ഇയാള്‍ കരിപ്പൂരില്‍ എത്തിയത്.
കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്ത് എത്തിയതോടെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ധരിച്ചിരുന്ന ഷര്‍ട്ടിന്റെ കയ്യില്‍ മടക്കി വച്ചാണ് സലീം 330 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തിലാക്കി കടത്തിയത്.