താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി; ജാഗ്രതാ നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 7 ഡിസം‌ബര്‍ 2023 (10:26 IST)
താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി. താമരശ്ശേരി ചുരം ഒന്‍പതാം വളവിന് താഴെയാണ് കടുവയെ കണ്ടത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം.
ലോറി ഡ്രൈവറാണ് കടുവയെ കണ്ടത്. ഇയാള്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

കടുവയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ട്രാഫിക് പോലീസ് ചിത്രീകരിച്ച ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രാത്രിയാത്രയിലുള്‍പ്പെടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :