പീഡനക്കേസ് പരാതിയിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിലായി

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (14:44 IST)
കൊല്ലം: വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. അംബാസമുദ്രം ധർമ്മപുരണ്ടം സ്വദേശി ബാലമുരുകൻ എന്ന 23 കാരനാണ് പിടിയിലായത്.

പത്തനാപുരം ടൗണിലെ ബേക്കറിയിൽ ശുചിത്വ തൊഴിലാളിയായ ഇയാൾ ദിവസവും കാണുന്ന വിദ്യാർത്ഥിനിയുടെ മൊബൈലിലൂടെ സൗഹൃദം സ്ഥാപിച്ച കുട്ടിയെ വശത്താക്കി പീഡിപ്പിച്ചു എന്നാണു പരാതി. പീഡന വിവരം അറിഞ്ഞ ബേക്കറി ഉടമ സ്‌കൂൾ അധികാരികളെ വിവരം അറിയിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ പിടിയിലാവുകയുമായിരുന്നു.

ഇയാൾക്കെതിരെ പോലീസിൽ പരാതി ലഭിച്ചു എന്നറിഞ്ഞതും തമിഴ്‌നാട്ടിലേക്ക് ഇയാൾ കടന്നു കളഞ്ഞെങ്കിലും ഇയാളെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ നിന്നും പിടികൂടി.

പത്തനാപുരം എസ്.എച്ച്.ഒ ജയകൃഷ്ണന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :