1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wayanad Local News

വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി; മാനന്തവാടിയില്‍ യുവാവ് അറസ്റ്റില്‍

Wayanad
വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ അറസ്റ്റുചെയ്തു. അഞ്ചുകുന്ന് കണക്കശേരി വീട്ടില്‍ റഹൂഫ് എന്നയാളാണ് പിടിയിലായത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
 
മാനനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ വയനാട് എക്‌സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് യുവാവിന്റെ വീട്ടിലെ ടെറസില്‍ നട്ടുപിടിപ്പിച്ച ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ് ചെടി കണ്ടെടുത്തത്.
അടുത്ത ലേഖനം
സെക്കന്തരാബാദില്‍ കെട്ടിടത്തിന് തീപിടിച്ച് നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു