പോലീസ് സ്റ്റേഷനില്‍ കയറി അവിലും മലരും മേശപ്പുറത്ത് വച്ച് കൊലവിളി നടത്തി സിപിഐഎം പ്രാദേശിക നേതാവ്; സംഭവം കൊല്ലത്ത്

സിപിഐഎം ഏരിയ കമ്മിറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ സജീവനും കൂട്ടരുമാണ് കൊലവിളി നടത്തിയത്.

police
police
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 22 ഡിസം‌ബര്‍ 2025 (12:48 IST)
പോലീസ് സ്റ്റേഷനില്‍ കയറി അവിലും മലരും മേശപ്പുറത്ത് വച്ച് കൊലവിളി നടത്തി സിപിഐഎം പ്രാദേശിക നേതാവ്. കൊല്ലത്താണ് സംഭവം. കൊല്ലം ഇരവിപുരം പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ഒരു സംഘം പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. സിപിഐഎം ഏരിയ കമ്മിറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ സജീവനും കൂട്ടരുമാണ് കൊലവിളി നടത്തിയത്.

ഇത്തവണ സജീവന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. ശനിയാഴ്ച കൗണ്‍സിലര്‍ സ്ഥാനം ഒഴിഞ്ഞ് നേരെ പോലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. ജോലി കളയും, വച്ചേക്കില്ല എന്ന് പറഞ്ഞായിരുന്നു ഭീഷണി. ഇയാള്‍ എസ്‌ഐയെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. അതേസമയം വര്‍ഗീയവാദിയായി ചിത്രീകരിച്ചാലും സമുദായത്തിന് വേണ്ടി പറഞ്ഞതില്‍ മാറ്റമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചില സത്യങ്ങള്‍ പറയുമ്പോള്‍ ചില സമുദായക്കാര്‍ക്ക് ഇഷ്ടമല്ല. മലപ്പുറത്ത് നാല് നിയോജക മണ്ഡലങ്ങളില്‍ ഭൂരിപക്ഷം ഉണ്ടായിട്ടും ഒരു പള്ളിക്കൂടം പോലും ലഭിച്ചില്ല.

മുസ്ലിംലീഗിലെ ചില നേതാക്കളുടെ അനീതിയാണ് പറഞ്ഞത്. അതിലെന്താണ് തെറ്റ്. മുസ്ലിം സമുദായത്തെ കുറ്റപ്പെടുത്തിയോ അവര്‍ക്കുള്ള അവകാശങ്ങള്‍ നിഷേധിക്കുന്ന രീതിയിലോ ഒന്നും പറഞ്ഞില്ല. നീതി പറയുമ്പോള്‍ വര്‍ഗീയവാദി ആകുമെന്നും 24 മണിക്കൂറും ജാതിയും മതവും പറയുന്നവര്‍ മിതവാദികള്‍ ആകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :