രാഹുല്‍ ആര്‍ നായരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം| Last Modified വ്യാഴം, 16 ഏപ്രില്‍ 2015 (18:16 IST)
സസ്പെന്‍ഷനിലുള്ള മുന്‍ പത്തനംതിട്ട എസ്.പി. രാഹുല്‍ ആര്‍.നായരെ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ് ഇത് സംബന്ധിച്ച് സര്‍ക്കാറിന് ശുപാര്‍ശ സമര്‍പ്പിച്ചത്.

പത്തനംതിട്ട മുന്‍ എസ്പിയായിരുന്ന രാഹുല്‍ ഖ്വാറി ഉടമകളില്‍ നിന്ന് കൈകൂലി ആവശ്യപ്പെടുകയും ഒരു ഉടമയില്‍ നിന്ന് 17 ലക്ഷം രൂപ കൈകൂലി വാങ്ങുകയും ചെയ്തുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് രാഹുല്‍ ആര്‍ നായരെ സസ്പെന്‍റ് ചെയ്തത്.

എന്നാല്‍ വിജിലന്‍സ് അന്വേഷണത്തില്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ആര്‍ നായരെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :